India Kerala

ആറ് വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡിട്ട് പൈനാപ്പിള്‍ വില

മൂവാറ്റുപുഴ: പൈനാപ്പിള്‍ വില റെക്കോര്‍ഡിട്ടു മുന്നോട്ട് . ആറ് വര്‍ഷത്തിനിടെയുള്ള മികച്ച വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത് . വാഴക്കുളം മാര്‍ക്കറ്റില്‍ 50 രൂപയാണ് പൈനാപ്പിളിന് വിലയിട്ടത് .

പ്രളയശേഷം കിലോയ്ക്ക് 7 രൂപ വരെയായി ഇടിഞ്ഞതില്‍ നിന്നാണ് ഇപ്പോള്‍ വില 50ല്‍ എത്തി നില്‍ക്കുന്നത്. കടുത്ത വേനലും ഉല്‍പാദനത്തിലുണ്ടായ കുറവും റംസാന്‍ മാസവുമെല്ലാമാണ് വില വര്‍ധനവിന് കാരണമായത് .