സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ വാഹനാപകടത്തിൽ മരിച്ചു. ഒരാഴ്ച മുൻപാണ് സുചിത്ര ഒമാനിലെത്തിയത്. മക്കൾ: ആദിനാഥ്, അനുഗ്രഹ. സുരേഷ്- ലളിതകുമാരി ദമ്പതികളുടെ മകളാണ്. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Related News
WIPR 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും
കേരളത്തിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും. ഐ.പി.ആർ. എട്ടിന് മുകളിലുള്ള വാർഡുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാർഡുകളിൽ ഇന്ന് അർധരാത്രി മുതൽ ലോക്ഡൗൺ നടപ്പിലാക്കി തുടങ്ങും. 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാർഡുകളിലാണ് നിലവിൽ നിയന്ത്രണം ഉള്ളത്. ഐ.പി.ആർ. 14-ൽ ഏറെയുള്ള ജില്ലകളിൽ മൈക്രോ-കണ്ടെയിൻമെന്റ് സോണുകൾ 50 ശതമാനത്തിൽ അധികം വർധിപ്പിക്കും. അതേസമയം കോഴിക്കോട് ജില്ലയിൽ രോഗ വ്യാപനം ഉയരുന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]
കോഴിക്കോട് മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തം: ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി
കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. 10 അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാവിലെ ഫയർഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഈ പരിശോധ പൂർത്തിയായിട്ടുണ്ട്. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് സംഘവും […]
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കെ.വി തോമസിനെ നീക്കി
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ നേരത്തെ ്റിയിച്ചിരുന്നു. പദവികളിൽ നിന്ന് കെ വി തോമസിനെ മാറ്റി നിർത്താനായിരുന്നു തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദേശിച്ചതെന്നും, ആ നിർദേശം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ […]