ആലപ്പുഴയിലെ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ സാധ്യത. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആലപ്പുഴ മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി.
ചേർത്തല, വയലാർ, കായംകുളം സൗത്ത്, കായംകുളം നോർത്ത് എന്നീ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. കഴിഞ്ഞ ദിവസം റിപ്പോർട്ട് കെ.പി.സി.സിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേലുള്ള നടപടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് മൂന്ന് മണിക്ക് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.