ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക് സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ് നൽകിയത്.ഈ വർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി. ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിക്കാണ്.
Related News
ബഫര്‍ സോണില്‍ തിരുത്തലിനൊരുങ്ങി സര്‍ക്കാര്‍; 1 കി.മീ സംരക്ഷിത വനമേഖലയാക്കുമെന്നത് പുനഃപരിശോധിക്കും
ബഫര്‍ സോണ്‍ വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്. അതിനിടെ, വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തി. ബഫര്‍ സോണ്‍ നിശ്ചയിച്ചപ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാത്ത സംസ്ഥാന […]
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകളില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും. ഒഡീഷ തീരത്തെ ചക്രവാതചുഴിയും കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റുകളും ദുർബലമായതാണ് മഴ കുറയാൻ കാരണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനിടെ, ഡൽഹിയിൽ കനത്ത ചൂടിന് ആശ്വാസമേകി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും തുടങ്ങി. ഇതോടെ ഡൽഹിയിൽ താപനില കുത്തനെ താഴ്ന്നു. രാവിലെ 5.40 […]
കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു
കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് നടപടി. സ്റ്റോപ്പുകളുടെ എണ്ണകൂടുതൽ യാത്രക്കാരുടെ പരിശോധനക്ക് തടസമാകുന്നുവെന്നായിരുന്നു കേരളത്തിന്റെ പരാതി. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും മാത്രമായിരിക്കും സ്റ്റോപ്പുകള്‍ അനുവദിക്കുക.