കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ 1,380 കോടിയാണ് കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചത്. ഈ വർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 10,020 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
Related News
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാം, അധ്യക്ഷ പദവിയില്‍ നിന്ന് സ്വയം മാറില്ല: ഹൈക്കമാൻഡിനെ ആശയകുഴപ്പത്തിലാക്കി മുല്ലപ്പള്ളി
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും അധ്യക്ഷ പദവിയിൽ നിന്ന് സ്വയം മാറില്ലെന്ന നിലപാട് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡും ആശയക്കുഴപ്പത്തിൽ. കേരളത്തിന്റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നേതാക്കളുമായി ഹൈക്കമാന്റ് ആശയ വിനിമയം നടത്തും. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം പടിയിറങ്ങുമെന്നാണ് മിക്കവാറും നേതാക്കൾ കരുതിയത്. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച മുല്ലപ്പള്ളി തുടർ തീരുമാനങ്ങൾ ഹൈക്കമാന്റ് തന്നെ എടുക്കണമെന്ന […]
കൊലപാതക അക്രമ സംഭവങ്ങള്‍ വർധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വർധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21.02.2022 വരെ 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 92 പ്രതികളില്‍ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്‍ ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ‘വല്ലാതെ ചീറ്റിപ്പോയ പ്രമേയമായിപ്പോയി. കേരളം ക്രമസമാധാനം തകര്‍ന്ന നാടായി മാറണമെന്ന അദ്ദേഹത്തിന്റെ മോഹമാണ് ഇതില്‍ കണ്ടത്. […]
വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചന്ദ്രയാന്‍ 2
ചന്ദ്രയാന്‍ 2 പേടകം നിര്‍ണായക ഘട്ടത്തില്‍. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് പുലര്‍ച്ചെ 2.21നായിരുന്നു ചന്ദ്രയാന്‍ 2വിന്റെ നിര്‍ണായ ഗതിമാറ്റം. അതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം. 1203 സെക്കന്റ് നേരം യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഐ.എസ്.ആര്.ഒ വ്യക്തമാക്കി.