India Kerala

കൊറോണ; കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍. ആശുപത്രിയിൽ നിരീക്ഷണത്തില്‍ ഉള്ളത് 83 പേരാണ്. പരിശോധനക്കയച്ച 263 സാമ്പിളുകളില്‍ 229ഉം നെഗറ്റീവാണ്.

തൃശൂരിലും ആലപ്പുഴയിലും കാഞ്ഞങ്ങാടും കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 20 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ ഫലം ലഭിച്ച 17 -ൽ 16 എണ്ണവും നെഗറ്റീവാണ്.