Related News
അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് ഹൈക്കോടതി അനുമതി
സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതി അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ലോട്ടറി വിൽപ്പനയിലും മാർക്കറ്റിങ്ങിലും സംസ്ഥാന സർക്കാർ ഇടപെടരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ലോട്ടറി രാജാവ് സാന്റി്യാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹര്ജിയിലാണ് ഉത്തരവ്.
തുഷാരഗിരിയില് വീണ്ടും മാവോയിസ്റ്റുകളെത്തി
കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില് വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില് ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്ക്ക് പറഞ്ഞ് നല്കിയതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകള് ചക്കുമൂട്ടില് ബിജുവിന്റെ വീട്ടിലെത്തിയത്. വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ വിവരങ്ങള് ചോദിച്ചറിഞ്ഞതായി വീട്ടുകാര് പറയുന്നു. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലാണ് സംഘമാണെത്തിയതെന്നാണ് വിവരം. തോക്ക് പ്രവര്ത്തിപ്പിക്കുന്ന രീതിയും വീട്ടുകാര്ക്ക് പറഞ്ഞ് നല്കി. ബിജുവിന്റെ അയല്വാസികളെ വിളിച്ച് കൂട്ടുകയും അവരോടും […]
കിഫ്ബിയെ തകര്ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കിഫ്ബിയെ തകര്ക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളം പലതവണ പറഞ്ഞ് സത്യമാണെന്ന ധരിപ്പിക്കാനാണ് ശ്രമിക്കുമെന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ കണ്ണൂര് വിമാനത്താവള കമ്പനിയില് സി.എ.ജി ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്കി. മുഖ്യമന്ത്രി എന്തിനേയോ ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. കിഫ്ബിയില് സി.എ.ജി ഓഡറ്റ് നടത്താത്തതിനെ ചൊല്ലി പ്രതിപക്ഷ വിമര്ശം ആവര്ത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ആക്രമിക്കുന്നത്. കള്ളം പ്രചരിപ്പിച്ച കിഫ്ബിയുടെ വിശ്വാസ്യതയെ തകര്ക്കാന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.എ.ജി ഓഡിറ്റ് […]