റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.
Related News
കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി റോസമ്മ സമൂവലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനവുന്നില്ലെന്ന് യുവതി ആരോപിച്ചു. പരാതി നൽകിയിട്ടും പഞ്ചായത്ത് ഇടപെട്ടില്ലെന്നും ആരോപണം. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്. ഇടത് സ്ഥാനാർത്ഥികൾ മിക്കവരും പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളിൽ പത്രിക നൽകാനുള്ളവർ ഇന്ന് സമർപ്പിക്കും. സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതൽ ആരംഭിക്കും. നാമനിർദേശ പത്രിക പിൻവലിക്കാൻ തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ സമയമുണ്ട് .
ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.