ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16കാരന് കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന് അക്ഷയ് ആണ് മരിച്ചത്. വിജയാഘോഷത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്ട്ടത്തിലെ മരണകാരണം വ്യക്തമാകൂ. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അക്ഷയ്.
Related News
കേരളത്തില്‍ ലവ് ജിഹാദ് ഇല്ല: ശശി തരൂര്‍
കേരളത്തിൽ ലവ് ജിഹാദില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിക്ക് എത്ര ലവ് ജിഹാദ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞു? ഇത് വര്‍ഗീയതക്ക് വേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ഈ വിഷയത്തിൽ മലയാളികൾ വീണുപോകരുത്. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചാരണ തന്ത്രമാണിത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു. ലവ് ജിഹാദിനെതിരെ നിയമ നിർമാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. കേരളത്തിൽ ലവ് […]
സുധാകരൻ – ഐസക് പോര് സര്‍ക്കാരിന് തലവേദനയാകുന്നു
മന്ത്രിമാരായ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു. കിഫ്ബിക്കെതിരായ സുധാകരന്റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി. സുധാകരൻ – ഐസക് വിഭാഗങ്ങളുടെ ഗ്രൂപ്പ് പോര് ആലപ്പുഴയിലെ സിപിഎമ്മിനുളളിൽ നേരത്തെ തന്നെ പ്രതിസന്ധി തീർത്തിരുന്നു. ഒരിടവേളക്ക് ശേഷം അരൂർ തെരഞ്ഞെടുപ്പോടെ ഇത് വീണ്ടും കനത്തു. തോൽവിക്ക് കാരണം സുധാകരന്റെ പൂതന പരാമർശമാണെന്നായിരുന്നു മറുവിഭാഗത്തിന്റെ പ്രചാരണം. ഇതിന് മറുപടിയെന്നോണമാണ് ഐസക്കിനേയും ധനവകുപ്പിനേയും പ്രതിസ്ഥാനത്ത് നിർത്തി കഴിഞ്ഞ ദിവസം ജി.സുധാകൻ […]
കൊറോണ; കേരളത്തില്‍ ജാഗ്രത തുടരുന്നു, വൈറസ് ബാധിച്ച മൂന്ന് പേരുടെയും നില തൃപ്തികരം
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രത തുടരുന്നു. കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സ്കൂളുകളില്‍ പഠനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2421 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.2321 പേര് വീട്ടിലും 100 പേര് ആശുപത്രികളിലും 190 സാമ്പിള്‍ പരിശോധനയക്ക് അയച്ചപ്പോള്‍ 100 നെഗറ്റീവ് ആണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയാക്കാതെ പുറത്ത് പോകരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊറോണ സ്ഥീരീകരിച്ച തൃശൂര്‍,ആലപ്പുഴ,കാസര്‍കോട് ജില്ലകളിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തകരമാണ്.അതിനിടെ […]