മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഉപ്പട സ്വദേശി രാജീവ് (45) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പോത്തുകല്ലിൽ 2015 ലാണ് സംഭവം നടന്നത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
Related News
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: സര്‍ക്കാര്‍ നല്കിയ ഹരജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജി ഹൈക്കോടതി തള്ളി. ടെൻഡർ നടപടിയുമായി സഹകരിച്ചതിന് ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയുമടക്കം നല്കിയ ഏഴോളം ഹരജികളാണ് ജസ്റ്റിസ് കെ. വിനോദ് […]
സിൽവർ ലൈൻ: ജനങ്ങളുടെ ആശങ്ക അകറ്റാൻ എൽഡിഎഫ്; വിശദീകരണയോഗങ്ങൾക്ക് ഇന്ന് തുടക്കം
സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത് കെ റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികളുമായി എൽഡി എഫ് ഇറങ്ങുന്നത്. പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പിഐ എം […]
മലങ്കര വർഗീസ് വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി
മലങ്കര വർഗീസ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊലപാതകം നടന്ന് 20 വര്‍ഷങ്ങൾക്ക് ശേഷമാണ് തെളിവില്ലെന്ന് കണ്ട് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ 19 പ്രതികളിൽ മൂന്നു പേര് നേരത്തെ മരിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിങ് കമ്മിറ്റി അംഗം പെരുമ്പാവൂർ സ്വദേശി ടി.എം വര്‍ഗീസ് ( മലങ്കര വര്‍ഗീസ് ) 2002 ഡിസംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്.സഭാ തര്‍ക്കമാണ് കൊലപാതകത്തിന് […]