തീരദേശ വികസത്തിന് 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തീരത്ത് വീട് നിർമാണത്തിന് 10 ലക്ഷവും അനുവദിച്ചു. ലൈഫ് മിഷനില്‍ നിന്ന് അര്‍ഹരായ എല്ലാവര്‍ക്കും ഈ വര്‍ഷം തന്നെ വീട് നല്കുമെന്നും ധനമന്ത്രി പറഞ്ഞു.
പുതിയ കുട്ടനാട് പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. കിഫ്ബി സഹായത്തോടെ കുട്ടനാട് കുടിവെള്ള പാക്കേജ്. കുട്ടനാട് കുടി വെള്ള പദ്ധതി നടപ്പാക്കും. കുട്ടനാട് മലിനപ്പെടില്ലെന്ന് ഉറപ്പ് വരുത്തും. കൃഷി നഷ്ടം പരിഹരിക്കാൻ 20 കോടി രൂപയും വകയിരുത്തും. കുട്ടനാട്ടില്‍ ഹെലിപാഡുള്ള ആശുപത്രി സ്ഥാപിക്കും. തോട്ടപ്പള്ളി സ്പിൽവേ നവീകരണത്തിന് 40 കോടിയും ബജറ്റില്‍ വകയിരുത്തി.
ബജറ്റില്‍ വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വയനാട്ടിലെ കാപ്പിപ്പൊടി മലബാര്‍ എന്ന ബ്രാന്റില്‍ ഇറക്കും. കുരുമുളക് കര്‍ഷകര്‍ക്ക് പത്ത്കോടി രൂപയും ബജറ്റില്‍ വകയിരുത്തി.