ഉന്നത വിദ്യാഭ്യാസ പുനഃസംഘാടനത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ധനമന്ത്രി കെ.എന് ബാലഗോപാല്. ഇതിനായി 3 മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കും. വിദ്യാര്ത്ഥികളുടെ മാനസിക സംഘര്ഷം കുറക്കാന് വിദഗ്ദരുടെ മേല്നോട്ടത്തില് പദ്ധതി രൂപീകരിക്കും. വിർച്വല് റിയാലിറ്റി ക്ലാസുകൾക്കായി 10 കോടി രണ്ട് ലക്ഷം ലാപ്ടോപ്പുകള് ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി. ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലക്ക് 10 കോടിയും നോളജ് സൊസൈറ്റിക്ക് 300 കോടി രൂപയും ബജറ്റില് വകയിരുത്തി.
Related News
രാഹുല് ഗാന്ധി കേരളത്തില്
യു.ഡി.എഫ് പ്രചാരണ പരിപാടികള്ക്ക് ആവേശം പകരാന് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധി കേരളത്തില്. ഇന്ന് സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില് രാഹുല് സജീവമാകും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടില് പ്രചാരണ പരിപാടിയില് പങ്കെടുക്കും. ഇന്നലെ രാത്രിയാണ് രാഹുല് ഗാന്ധി രണ്ട് ദിവസത്തെ പര്യടനത്തിനായി സംസ്ഥാനത്തെത്തിയത്. ഒന്പത് ജില്ലകളിലെ പൊതുയോഗത്തില് രാഹുല് പ്രസംഗിക്കും. രാഹുലിന്റെ രണ്ടാം വരവ് സംസ്ഥാനത്തെ യു.ഡി.എഫ് ക്യാമ്പുകള്ക്ക് കൂടുതല് ആവേശം പകരുമെന്നാണ് വിലയിരുത്തല്. ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പത്തനംതിട്ടയിലെയും […]
തൃശൂര് ജില്ലയില് ആറ് പഞ്ചായത്തുകളില് നിരോധനാജ്ഞ
ജില്ലയില് കഴിഞ്ഞ ദിവസങ്ങളില് കൂടുതല് കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. തൃശൂര് ജില്ലയില് ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില് കഴിഞ്ഞ ദിവസങ്ങളില് കൂടുതല് കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്, അടാട്ട്, ചേര്പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര് എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇന്നലെ ജില്ലയിൽ 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിലുള്ളത്. […]
മലപ്പുറം ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കർ ചോർന്നു
മലപ്പുറം ചെറുകാവ് ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കര് ചോര്ന്നു. വെങ്ങാവ് സ്കൂളിന് സമീപമാണ് ഗ്യാസ് ചോർച്ച. കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ ഗതാഗതം തടഞ്ഞു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. സമീപത്തെ സ്കൂളിലെ കുട്ടികളെ ഒഴുപ്പിക്കുകയാണ്. ഐ.ഒ.സി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.