സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം മലപ്പുറം കണ്ണൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും ഓരാള്‍ക്ക് വീതം രോഗം മാറി. ഇതോടെ 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 237 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്ന് വന്നവരാണ്.
1,64,130 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,63,508 പേര്‍ വീടുകളിലും 622പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 129പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,965 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,256 പേരുടെ ഫലം നെഗറ്റീവ് ആയി.
എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൌജന്യ റേഷന്‍ വീട്ടിലെത്തിക്കും.
മില്‍മ പ്രതിസന്ധി
പ്രതിദിനം 50000 ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കാന്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് ഉറപ്പ് നല്‍കി. മില്‍മയുടെ പാലും മറ്റ് ഉത്പന്നങ്ങളും കണ്‍സ്യൂമര്‍ഫോഡ് വഴി വിതരണം ചെയ്യും. ബാക്കി വരുന്ന പാല് അംഗന്‍വാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികള്‍ക്ക് ക്യാംപുകളിൽ നല്‍കുന്നതിനും നടപടി സ്വീകരിക്കും