നിപ വൈറസ് നേരിടാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം. ഡല്‍ഹിയിലും പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മരുന്ന് കേരളത്തിലെത്തിക്കാന്‍ വിമാന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് നിപ സ്ഥിരീകരിച്ചത്. വനം വന്യജീവി വകുപ്പിന്റെ സഹായത്തോടെ വവ്വാലുകളിലെ നിപ സാന്നിധ്യം വിദഗ്ദ്ധ സംഘം പരിശോധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് പറഞ്ഞു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്നിരുന്നു. കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ ആലോചിക്കുന്നതിനായാണ് യോഗം ചേര്‍ന്നത്. ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിപ പ്രതിരോധ മരുന്ന് എറണാകുളത്തെത്തിക്കാന്‍ വിമാന സൌകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ഇതിന് പുറമെ ഡല്‍ഹിയിലും പ്രത്യേക കണ്ട്രോള് റൂം തുടങ്ങിയിട്ടുണ്ട്. ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിലാണ് ഇപ്പോള്‍ കണ്ട്രോള് റൂം തുടങ്ങിയിരിക്കുന്നത്. വനം വന്യജീവി വകുപ്പിന്റെ സഹായത്തോടെ വവ്വാലുകളിലെ നിപ സാന്നിധ്യം കണ്ടെത്തും. ഇതിനായി ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധ സംഘം കേരളത്തിലേത്തുമെന്നും കേന്ദ്രആരോഗ്യ മന്ത്രി അറിയിച്ചു.