India Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു

ഇത്ര ഗൌരവകരമായ വിഷയം പിന്‍നിലയിരിക്കുന്ന എം. വിന്‍സെന്‍റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രികടകംപള്ളി ചോദിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി സമരത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷം സഭയിലുന്നയിക്കുകയായിച്ചത്.

ഗതാഗതമന്ത്രിയുടെ അസാന്നിധ്യത്തിലാണ് കടകംപള്ളി മറുപടി നല്‍കിയത്. എന്നാല്‍ ഇത്ര ഗൌരവകരമായ വിഷയം പിന്‍നിരയിരിക്കുന്ന എം. വിന്‍സെന്‍റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.