എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി എം.എല്‍.എമാര്‍ക്ക് അറിയാമോ? ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരോട് തിരികെ വരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Related News
തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്
തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതലായിരുന്നു പരിശോധന. തമിഴ്നാട്ടിലെ സർക്കാർ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാർ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ.എൻ.രവിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ […]
അരുണാചൽ അതിർത്തിയിലും ചൈനീസ് സന്നാഹം; പ്രതിരോധ നടപടി തുടങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം
അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തി നിയിഞ്ചിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികൾ തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദർശിക്കും. അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. എയർപോർട്ട്, ഹെലിപോർട്ട്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് […]
ശശി തരൂരിനും വി മധുസൂദനന് നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് ശശി തരൂരും വി മധുസൂദനന് നായരും അര്‍ഹരായി. മധുസൂദനന് നായരുടെ ‘അച്ഛന് പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തില്‍ അച്ഛന് മക്കളെയും കൊണ്ടു നടത്തുന്ന മാനസസഞ്ചാരമാണ് പ്രമേയം. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്കാരം. അക്കാദമി പ്രസിഡന്റ്ചന്ദ്രശേഖര കമ്ബറിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.