നടനും ‘മക്കൾ നീതി മയ്യം’ പാർട്ടി സ്ഥാപകനുമായ കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കൻ സന്ദർശനത്തിനു ശേഷം തിരികെയെത്തിയ താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തെ ഇപ്പോൾ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/11/Kamal-Haasan.jpg?resize=1200%2C642&ssl=1)