India National

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍

ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് വൈകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ജനുവരി മുപ്പത്‌ വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു.

ഇന്ദു മൽഹോത്ര തിരികെയെത്തിയ ശേഷം പുതിയ തീയതി നിശ്ചയിക്കും. ജഡ്ജിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും തീയതി തീരുമാനിക്കുക. ശബരിമല വിഷയം പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ദേശീയ അയ്യപ്പ ഭക്‌തജന കൂട്ടായ്മയുടെ അഭിഭാഷകനാണ് പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന് കോടതിയോട് ആരാഞ്ഞത്.