ന്യൂഡൽഹി: കോവിഡ് വാക്‌സിൻ നയവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. മഹാമാരിയുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയിൽ നിന്ന് അടുത്തകാലത്ത് ആദ്യമായാണ് കേന്ദ്രം ഇത്രയും രൂക്ഷമായ വിമർശനങ്ങൾ കേൾക്കുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിരീക്ഷണങ്ങൾ; ഞങ്ങൾ (വാക്‌സിൻ) നയം മാറ്റാൻ ആവശ്യപ്പെടുന്നില്ല. ഉണരാനാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. ഉണർന്ന് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ. ഞാൻ ഭരണഘടന വായിക്കുകയായിരുന്നു. ആർടിക്കിൾ ഒന്ന് പറയുന്നത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണ്. ഭരണഘടന അതു പറയുമ്പോഴാണ് നമ്മൾ ഫെഡറൽ ഭരണസംവിധാനത്തെ പിന്തുടരുന്നത്. ഇന്ത്യാ ഗവൺമെന്റ് വാക്‌സിനുകൾ ശേഖരിച്ച് വിതരണം ചെയ്യണം. സംസ്ഥാനങ്ങളെ ആപത്ഘട്ടത്തിൽ സഹായിക്കാതെ ഉപേക്ഷിക്കരുത്. വാക്‌സിനുകൾക്ക് സംസ്ഥാനങ്ങൾ എന്തിന് ഉയർന്ന വില നൽകണം. രാജ്യത്തുടനീളം വാക്‌സിനുകൾക്ക് വില ഏകീകരിക്കണം. ഒരു വാർത്താ ചാനൽ മൃതദേഹങ്ങൾ പുഴയിൽ തള്ളുന്ന ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടു. അത് കാണിച്ചതിന് വാർത്താ ചാനലുകൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല. സാഹചര്യങ്ങൾക്ക് മാറ്റം വരുന്നു എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ചെവി മണ്ണിൽ വച്ചു നോക്കൂ. നിങ്ങൾ ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ യാഥാർത്ഥ്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല. നിങ്ങൾക്ക് കോവിഡ് രജിസ്‌ട്രേഷൻ ആകാം. എന്നാൽ ഡിജിറ്റൽ ഡിവൈഡിനെ കുറിച്ച് നിങ്ങൾ എങ്ങനെ ഉത്തരം പറയും. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിങ്ങൾ എന്ത് ഉത്തരം നൽകും. വിദൂര ഗ്രാമങ്ങളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക സാധ്യമാണോ? ഒരു ജഡ്ജി എന്ന നിലയിലുള്ള അനുഭവത്തിൽ പറയട്ടെ. നിങ്ങൾ തെറ്റാണ് എന്ന് പറയാനുള്ള ശേഷി ദൗർബല്യത്തിന്റെ അടയാളമല്ല. ശക്തിയാണ്.
Related News
സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്ന് സീന ഭാസ്കര്‍
മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യ സീന ഭാസ്കര്‍. എന്നാല്‍ മരണ ശേഷം ആശുപത്രി അധികൃതര്‍ നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്നും അവര്‍ പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രായവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പലരും പല രീതിയിലാണ് വിശദീകരിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അസുഖം വന്നപ്പോള്‍ ഓക്സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് ചോദിച്ചെങ്കിലും സാധാരണ […]
ഓഹരികളില്‍ കൃത്രിമം കാട്ടി; മുകേഷ് അംബാനിക്ക് 40 കോടി രൂപ പിഴ വിധിച്ച് സെബി
ന്യൂഡല്‍ഹി: 2007ല്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാട്ടിയതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയും പിഴയിട്ട് സെബി. ഓഹരികള്‍ പെരുപ്പിച്ചു കാട്ടി ലാഭമുണ്ടാക്കി എന്നതായിരുന്നു കേസ്. 2007 മാര്‍ച്ചില്‍ റിലയന്‍സ് പെട്രോളിയത്തിന്റെ 4.1 ശതമാനം ഓഹരി വില്‍ക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമിച്ചത്. 2009ല്‍ റിലയന്‍സ് പെട്രോളിയം, ഇന്ഡസ്ട്രീസില് ലയിച്ചിരുന്നു. റിലയന്‍സിന് പുറമേ, മുംബൈ സ്പെഷ്യല്‍ എകണോമിക് സോണ്‍ ലിമിറ്റഡിനും നവി മുംബൈ സെസിനും സെബി പിഴ വിധിച്ചിട്ടുണ്ട്. യഥാക്രമം 20, […]
ഇന്ത്യ- പാക് അതിർത്തിയിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ഇന്ത്യ- പാക് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം. മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാർക്ക് ജീവൻ നഷ്ടമായി. ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് സബ് ഇൻസ്പെക്ടർക്കുമാണ് ജീവൻ നഷ്ടമായത്. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഏഴ് പാക് ജവാന്മാർക്കും ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ബംഗറുകളും ഇന്ത്യ തകർത്തു.