ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന് നടക്കും. ഫീസ് വര്‍ധന പൂര്‍ണ്ണമായി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ജെ.എന്‍.യുവില്‍ നിന്ന് പാര്‍ലമെന്‍റ് വരെ കാല്‍ നടയായി പ്രതിഷേധ സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം
ജെ.എന്‍.യുവിലെ പ്രതിഷേധം സര്‍വകലാശാലക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി പാര്‍ലമെന്‍റ് ആരംഭിക്കുന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമന്‍റ് മാര്‍ച്ച് നടത്തും. ജെ.എന്‍.യു ക്യാമ്പസില്‍ ആരംഭിക്കുന്ന പ്രതിഷേധ സമരം പാര്‍ലമെന്‍റ് വരെ കാല്‍നടയായി നടത്തുമെന്നാണ് പ്രഖ്യാപനം.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷ സന്നാഹവും ക്യാപസിന് പുറത്ത് ഒരുക്കിയിട്ടുണ്ട്. ക്യാപസ് കവാടത്തില്‍ വച്ച് തന്നെ വിദ്യാര്‍ത്ഥികളുടെ സമരം പോലീസ് തടഞ്ഞേക്കും. എ.ഐ.സി.റ്റി.ഇയിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം സമരം വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. ആ ഒരു സാഹചര്യത്തിലാണ് നല്ല സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.