ജമ്മുകശ്മീരില്‍ പാകിസ്താന് വീണ്ടും വെടിനിർത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ഉറി മേഖലയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം കുപ്വാരയിലുണ്ടായ പാക് വെടിവെപ്പില്‍ മലയാളി സൈനികന് കൊല്ലപ്പെട്ടിരുന്നു.
Related News
ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം
ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ( Earthquake of magnitude 4.4 hits Bay of Bengal ) ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രം.
സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 10 പേര്
പൊലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം ഇതുവരെ പത്തു പേര് ആത്മഹത്യ ചെയ്തെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് . ശരാശരി 16 പൊലീസുകാര്‍ വര്‍ഷം ആത്മഹത്യ ചെയ്യുന്നുണ്ട്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ മീഡിയവണിന് ലഭിച്ചു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയില്‍ മരിച്ച അനില്‍ കുമാര്‍, വര്‍ക്കലയില്‍ ഫൈസി,കുണ്ടറയില്‍ വസന്തകുമാരി, വൈക്കത്ത് ബിനില്‍, ചെങ്ങമനാടി പൊലോസ് ജോണ്‍, കൊടുങ്ങല്ലൂരില്‍ രാജീവ്, ഒറ്റപ്പാലത്ത് കുമാര്‍, കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ അഗസ്റ്റിന് എന്ന […]
രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി
രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. ആദ്യം കൃപേഷിന്റെ വീട്ടിലെത്തിയ രാഹുല്‍, ശരത് ലാലിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും […]