ട്വിറ്ററിലെ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിൽ സ്ഥിരീകരണവുമായി കേന്ദ്ര ഐ.ടി മന്ത്രാലയം. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്ന 100 പോസ്റ്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചു.
ഇന്ന് രാവിലെയാണ് കൊവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അമ്പതോളം പേരുടെ ട്വീറ്റുകൾ നീക്കം ചെയ്തത്. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട വിമർശനാത്മകമായി പോസ്റ്റുകൾ നീക്കാൻ നിർദേശം ട്വിറ്ററിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഈ ട്വീറ്റുകൾ ഐടി നിയമങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ വാദം.
ഇതിന് പിന്നാലെ 52 ട്വീറ്റുകളാണ് ട്വിറ്റർ നീക്കിയത്. എന്നാൽ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ ആവശ്യം ട്വിറ്റർ തള്ളി.