India National

കോവിഡ് കാലത്ത് രാജ്യം പ്രശ്നങ്ങള്‍ക്ക് നടുവില്‍, ജനസംഖ്യാ വര്‍ധന പ്രതിസന്ധിക്ക് കാരണം; ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു

സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നേരിടാന്‍ അത്യാധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടെങ്കിലും വലിയ ജനസഖ്യ കാരണം പ്രശ്നങ്ങൾക്ക് നടുവിലാണ് രാജ്യം. വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.

ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇന്ത്യാക്കാര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. നമ്മുടെ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ അത്തരത്തിലുള്ള നമ്മുടെ നാട്ടുകാര്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ ഏകീകൃതവും നിശ്ചയദാര്‍ഢ്യവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു’ പ്രധാനമന്ത്രി കത്തില്‍ കുറിച്ചു.

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ സുവര്‍ണ അധ്യായമെന്നാണ് തന്‍റെ ഭരണകാലത്തെ മോദി വിശേഷിപ്പിച്ചത്. ഒരിക്കൽ കൂടി, ഇന്ത്യയിലെ 130 കോടി ജനതയെയും നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ ധാർമ്മികതയെയും ഞാൻ നമിക്കുന്നു. സാധാരണ സമയങ്ങളിൽ ഞാൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും, ഇപ്പോഴത്തെ സാഹചര്യങ്ങൾ അത് അനുവദിക്കുന്നില്ല. അതിനാലാണ് ഈ കത്തിലൂടെ ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നത് മോദി കുറിച്ചു