രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ 18833 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 3% വർധനയാണ് ഉണ്ടായത്. മരണ നിരക്കിലും വർധനയുണ്ടായി. 24 മണിക്കുറിനിടെ 278 പേർ മരണമടഞ്ഞു.
രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 246687 ആണ്. രാജ്യത്തെ ടിപിആർ നിരക്ക് 1.34 ശതമാനമാണ്. ( india reports 18833 covid cases )
രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ 52 % വും കേരളത്തിൽ നിന്നാണ്. ഇന്നലെ 9735 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 151 മരണവും സ്ഥിരീകരിച്ചു. കേരളത്തിലെ ടിപിആർ 10.44 % ആണ്. തൃശൂർ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂർ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസർഗോഡ് 150 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,101 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,878 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1948, കൊല്ലം 172, പത്തനംതിട്ട 847, ആലപ്പുഴ 868, കോട്ടയം 977, ഇടുക്കി 526, എറണാകുളം 2498, തൃശൂർ 1432, പാലക്കാട് 734, മലപ്പുറം 1293, കോഴിക്കോട് 1357, വയനാട് 276, കണ്ണൂർ 796, കാസർഗോഡ് 154 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,88,084 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
തമിഴ്‌നാട്ടിൽ ഇന്നലെ 1,449 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 522 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 13 മരണവും. പശ്ചിമ ബംഗാളിൽ 619 കൊവിഡ് കേസുകളും, മധ്യ പ്രദേശിൽ 10 കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. മധ്യ പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്്തിട്ടില്ല.