രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിച്ച രക്തസാക്ഷികൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് രാഷ്ട്രപതി.പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു
ഗൽവാൻ സംഘർഷത്തിൽ വീരമൃത്യു പ്രാപിച്ച ജവാൻമാർക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി. രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിച്ച രക്തസാക്ഷികൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് രാഷ്ട്രപതി. പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സംഘർഷത്തിൽ മരണമടഞ്ഞ ജവാൻമാരുടെ മൃതദേഹങ്ങൾ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബുവിന്‍റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി എയർപോർട്ടിൽ നിന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കൊല്ലപ്പെട്ട ഹവിൽദാർ ബീഹാർ സ്വദേശി സുനിൽ കുമാറിന് പാറ്റ്നയിൽ അന്ത്യാഞ്ജലി നൽകി. വിമാനത്താവളത്തിൽ ഉപമുഖ്യമന്ത്രി സുശീൽ മോദി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
വീര ജവാൻമാർക്ക് സർവ്വ സൈന്യാധിപൻ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്ത്യാഞ്ജലിയർപ്പിച്ചു. രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിച്ച രക്തസാക്ഷികൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് സർവ്വസൈന്യാധിപൻ കൂടിയായ രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ഗൽവാനിലെ സൈനികരുടെ ഉന്നത രക്തസാക്ഷിത്വത്തിന്‍റെ പേരിൽ കരസേനയിലെ എല്ലാ റാങ്കുകളിൽ പെട്ടവരുടെയും ആദരാഞ്ജലികൾ അർപ്പിക്കുന്ന, “ഓൾ റാങ്ക് സല്യൂട്ട് ” നൽകുമെന്ന് കരസേന മേധാവി എം.എം നർവാണെ അറിയിച്ചു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 4 സൈനികർ അപകടാവസ്ഥ തരണം ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.ലേ യിലെ സൈനീക ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
സംഘർഷത്തിൽ കൊല്ലപ്പെട്ട 20 പേരിൽ ഒരു കേണലും 3 വീതം സുബേദാർമാരും ഹവിൽദാർമാരും 1 നായ്ക്കും 12 ശിപായിമാരുമാണുള്ളത്. അരുണാചൽ പ്രദേശിലെ അതിർത്തിയിൽ 1975 ൽ ഇന്ത്യാ-ചൈന സംഘർഷത്തിൽ 4 അസാം റൈഫിൾ ഭടന്മാർ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ചൈനീസ് സേനയുടെ ആക്രമണത്തിൽ ഇത്രയും ഇന്ത്യൻ സൈനികർ വീരമൃത്യുയടയുന്നത്.
Maner: People in large numbers attend the last rites of Havaldar Sunil Kumar who lost his life in the violent face-off with China in #GalwanValley.#Bihar #Patna pic.twitter.com/rK7QvgBnEQ
— ANI (@ANI) June 18, 2020