ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ പരസ്പരം മധുരം നൽകി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ വിവിധ ഇടങ്ങളിൽ വച്ചാണ് സൈനികർ ദീപാവലി മധുരം പങ്കിട്ടത്. തിത്വൽ പാലത്തിലും വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ – പാക് അതിർത്തിയിലും രാജസ്ഥാനിലെ ബർമെർ മേഖലയിലും വച്ച് ഇരു രാജ്യങ്ങളിലെ സൈനികർ മധുരം കൈമാറി. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലും സൈന്യം മധുരം കൈമാറി.
