India National

രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവരൂക്ഷമായി. ഭോപ്പാൽ നാളെ രാത്രി എട്ട് മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറും. മണിപ്പൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബിഹാറിൽ പോസിറ്റീവ് കേസുകൾ 30,000 കടന്നു.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,849 പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 1,86,492ഉം മരണം 2700ഉം ആയി. ചെന്നൈയിൽ ആകെ 89,561 കൊവിഡ് കേസുകൾ. കർണാടകയിൽ 4,764 പുതിയ രോഗികൾ. 55 മരണം. ആകെ പോസിറ്റീവ് കേസുകൾ 75,833 ആയി. ആകെ മരണം 1,519. ബെംഗളൂരുവിൽ മാത്രം 2,050 പുതിയ കേസുകളും 15 മരണവും.

ആന്ധ്രയിൽ 24 മണിക്കൂറിനിടെ 6045 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 1,554 പേർ കൂടി രോഗികളായതോടെ ആകെ കൊവിഡ് കേസുകൾ 49,259 ആയി. പശ്ചിമബംഗാളിൽ 2291ഉം, ബിഹാറിൽ 1502ഉം, ഡൽഹിയിൽ 1227ഉം, ഗുജറാത്തിൽ 1020ഉം, രാജസ്ഥാനിൽ 961ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.