India

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 55 ശതമാനം കേസുകളും കേരളത്തില്‍ നിന്ന്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 200 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തുന്നത്. എന്നാല്‍ രാജ്യത്തെ ആകെ കേസുകളില്‍ 55 ശതമാനവും നിലവില്‍ കേരളത്തില്‍ നിന്നുമാണ്. india covid cases

24 മണിക്കൂറില്‍ രാജ്യത്ത് 18,795 കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 26,030 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി. 179 പേരുടെ മരണമാണ് ഇന്നലെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 447,373 ആയി. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത് ഇതുവരെ 33,697,581 പേര്‍ക്കാണ്.

അതേസമയം കേരളത്തില്‍ നിന്നുള്ള കൊവിഡ് കേസുകളുടെ വര്‍ധനവാണ് ആരോഗ്യമന്ത്രാലയം ആശങ്കയായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഇന്നലെ 11,699 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.