രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ മരണ സംഖ്യ 46,091 ൽ എത്തി നിൽക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,948 ആണ്.
24 മണിക്കൂറിനിടെ 60,963 പോസിറ്റീവ് കേസുകളും 834 മരണവും റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തിനിടെ വർധിച്ചത് 114,564 കേസുകളാണ്.
അതേസമയം, രോഗമുക്തരുടെ എണ്ണം 16 ലക്ഷം കടന്നു. ആകെ 1,639,599 പേരാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്. രോഗമുക്തി നിരക്ക് 70.38 ശതമാനമായി ഉയർന്നത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. 24 മണിക്കൂറിനിടെ 56,110 പേർ രോഗമുക്തരായി.
24 മണിക്കൂറിനിടെ 733,449 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 2,60,15,297 ആയി.