ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്. ചുഷുലിലെ മോൾഡോയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ കോർപ്സ് കമാണ്ടറും മലയാളിയുമായ ലഫ്റ്റണന്റ് ജനറൽ പി.കെ.ജി മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുക.
മാസങ്ങൾക്ക് ശേഷമാണ് സൈനിക തല ചർച്ച നടക്കുന്നത്. നേരത്തെ നടന്ന നയതന്ത്ര ചർച്ചകളൊന്നും പ്രശ്നപരിഹാരത്തിന് ഉതകുന്ന തലത്തിലായിരുന്നില്ല. എട്ട് മാസത്തിലേറെയായി അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം തുടരുകയാണ്.
ചൈന സേനവിന്യാസം കുറക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അതിർത്തിയിൽ ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും മേഖലയിലെ സുരക്ഷ വിലയിരുത്തിയ കരസേനാ മേധാവി ജനറൽ എം.എം നരവാനെ പ്രതികരിച്ചിരുന്നു.