India National

‘അതിര്‍ത്തിയിലേക്ക് ഇനി സേനയെ അയക്കില്ല’

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുമെന്ന് ഇരുരാഷ്ട്രങ്ങളുടേയും സംയുക്ത പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലെ ആറാമത്തെ കമാന്റർതല ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയക്കില്ലെന്നും പ്രസ്തവാനയില്‍ വ്യക്തമാക്കി.

തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചെെനയുമായുള്ള ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

ഏഴാമത് കോർ കമാണ്ടർതല ചർച്ച ഉടൻ നടത്തും. വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിലെ ധാരണകൾ നടപ്പിലാക്കും. ഏക പക്ഷീയ നീക്കങ്ങൾ ഉണ്ടാകില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.