ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ
കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. കമാണ്ടർ തല മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനം. സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇന്ത്യയും ചൈനയും പടയൊരുക്കം തുടരുകയാണ്. ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി.
കഴിഞ്ഞ ജൂൺ 15ന് മുതലാണ് ചൈനീസ് മെഡിക്കൽ ഉല്പന്നങ്ങൾക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകുന്നില്ല. അതിർത്തി സംഘർഷത്തിന്‍റെ പേരിലാണ് വിലക്ക്. ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ. ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കുള്ള കയറ്റുമതിയേയും ബാധിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ട്. ഗാൽവാനിൽ നിന്ന് ചൈന ഇതുവരെയും പൂർണമായി പിൻവാങ്ങാത്തതും ദൗലത്ത് ബാഗ് ഓൾഡിയിലും ഹോട്ട് സ്പ്രിംഗ്സിലും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതുമാണ് മൂന്നാം ഘട്ടത്തിൽ ഇരു രാജ്യങ്ങളുടെയും മേജർ ജനറൽമാർ ചർച്ച ചെയ്തതെന്നാണ് സൂചന . കഴിഞ്ഞ ദിവസം പുറത്തു വന്ന സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ചൈന ഗാൽ വാൻ നദിക്കരയിൽ അതിർത്തി കടന്ന് നിലയുറപ്പിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു. മറുപടിയായി അതിർത്തിയിൽ കരസേനയുടെ ഭീഷ്മ ടാങ്കുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. മിസൈൽ വിക്ഷേപിക്കാവുന്ന ആർ.ടി – 90 ടാങ്കുകളാണ് ഇവ.
അതേസമയം, ഇന്ത്യ 5 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച തീരുമാനത്തിൽ ചൈന പ്രതിഷേധിച്ചു. ലോക വ്യാപാര സംഘടനയുടെ ഉടമ്പടിയ്ക്കെതിരാണിതെന്ന് ചൈനീസ് വക്താവ് ഡെൽഹിയിൽ പറഞ്ഞു.