ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു
ഗാൽവാൻ വാലിയിലെ ചൈനീസ് കയ്യേറ്റം സംബന്ധിച്ച് വീണ്ടും ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടോ എന്നാണ് രാഹുലിന്‍റെ ചോദ്യം. ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ രംഗത്തെത്തിയിരുന്നു. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ശക്തമായ ചോദ്യങ്ങളും ചോദിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
चीनी आक्रमण के ख़िलाफ़ हम एकजुट खड़े हैं।
— Rahul Gandhi (@RahulGandhi) June 23, 2020
क्या भारतीय ज़मीन पर चीन ने कब्ज़ा किया है? pic.twitter.com/YCEd0P20aU