India National

തെങ്‌നൗപാലിലെ സംഘർഷം; മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. തെങ്‌നൗപാൽ ജില്ലയിൽ 13 പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ പേരിലാണ് നോട്ടീസ്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. പൊലീസിന്റെയും സൈനിയുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചു എന്നും കമ്മീഷൻ കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാരിനൊപ്പം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. എഫ്ഐആർ വിവരങ്ങളും സംഘർഷം തടയാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വമേധയാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. 2023 ഡിസംബർ 4 നാണ് സംഘർഷം ഉണ്ടായത്.