കർണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബ് നിരോധിക്കാൻ നീക്കം. കുന്താപുര്‍ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും തടഞ്ഞു. കോളേജിൽ പ്രതിഷേധം ശക്തമാകുകയാണ്. പർദ്ദ ധരിച്ച വിദ്യാർഥികൾ കോളേജിൽ കയറാതിരിക്കാൻ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രധാന കവാടം അടച്ച് പൂട്ടിയ കുന്താപുര്‍ ഗവ. പി.യു കോളേജിൽ വെള്ളിയാഴ്ചയും വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തി. ഇവരെ അധികൃതർ ബലം പ്രയോഗിച്ച് കോളേജ് കോമ്പൗണ്ടിൽ നിന്നും പുറത്താക്കി. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. ഇതേസമയം കാവി ഷാൾ കഴുത്തിലിട്ട് ജയ് ശ്രീറാം മുദ്രാവാക്യവുമായി സംഘ്പരിവാർ സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രകടനം നടത്തി. പ്രകടനം പ്രധാന കവാടത്തിലെത്തിയത് സംഘർഷ അന്തരീക്ഷമുണ്ടാക്കി. ബൈന്തൂർ ഗവ. പി. യു കോളേജിലും സംഘ് പരിപാർ വിദ്യാർഥി സംഘടനാ പ്രവർത്തകർ ഹിജാബിനെതിരെ രംഗത്തെത്തി. കാവി ഷാൾ ധരിച്ച് ക്ലാസിലെത്തിയായിരുന്നു പ്രതിഷേധം. ഉഡുപ്പി ഗവ. പി.യു കോളേജിലായിരുന്നു ആദ്യമായി ഹിജാബ് നിരോധിച്ചത്. കര്‍ണാടകയിലെ കൂടുതൽ കോളേജുകളിൽ ഹിജാബിനെതിരെ രംഗത്തു വരാനാണ് സംഘ് പരിവാർ സംഘടനകളുടെ തീരുമാനം.
Related News
ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു
കർദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭരണ ചുമതല ഒഴിഞ്ഞു. പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുകയും ചെയ്തു. ആന്റണി കരിയൽ അതിരൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. ബിഷപ്പിന് അതിരൂപതയുടെ സ്വതന്ത്ര ചുമതല നൽകി. കർദിനാളിന് അതിരൂപതയുടെ ഭരണകാര്യ ചുമതല അധികാരം നഷ്ടപ്പെട്ടു. അതിരൂപതയുടെ ഭരണകാര്യ – സാമ്പത്തിക കാര്യങ്ങൾ പുതിയ ബിഷപ്പിനായിരിക്കും. നേരത്തെ പുറത്താക്കിയ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായി നിയമിച്ചു. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായി ചുമതലയേൽക്കും.
നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടേഴ്സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. നിര്മാണ് ഭവനിലെത്താന്‍ ഡോക്ടേഴ്സിന് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് രാജ്യ വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്ത് സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഒമിക്രോണ്‍ വ്യാപനം കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്ന ഘട്ടത്തിലാണ് അനുനയ ശ്രമം. സമരം നടത്തുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ സഫ്തര്‍ജംഗ് […]
ജാമിഅ മിലിയ സർവകലാശാല ഇന്ന് തുറക്കും
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിഅ മിലിയ സർവകലാശാല ഇന്ന് തുറക്കും. പൊലീസ് അതിക്രമത്തോടെ ശൈത്യകാല അവധി നേരത്തെ ആക്കി ഡിസംബര്‍ 16ന് ക്യാമ്പസ് അടയ്ക്കുകയായിരുന്നു. പരീക്ഷകളും നീട്ടിവച്ചു. വ്യാഴാഴ്ച മുതൽ പരീക്ഷകളും ആരംഭിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി പതിനാറിനുമാണ് ആരംഭിക്കുക. ക്ലാസുകൾ അരംഭിച്ചാലും പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.