India National

അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി

അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും അതിർത്തിയിലെ പട്രോളിംഗ് തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി.

സൈനികർ അതിനാണ് ജീവത്യാഗം ചെയ്തത്. ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്ററിൽ ചൈന അനധികൃതമായി തുടരുന്നു. ഇത് ഉഭയകക്ഷി ധാരണകളുടെ ലംഘനമാണ്. അരുണാചൽ പ്രദേശ് അതിർത്തിയിലെ കിഴക്കൻ മേഖലയിൽ ഏകദേശം 90,000 ചതുരശ്ര കിലോമീറ്ററാണ് ചൈന അവകാശപ്പെടുന്നത്.

മാത്രമല്ല, സൈനികർക്ക് അഭിവാദ്യമർപ്പിച്ച മുൻ പ്രതിരോധമന്ത്രി എ.കെ ആന്റണി, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ എം.പി പ്രദീപ് കുമാർ നൽകും.