കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് പറയുന്നത് സത്യമല്ലെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരിലെന്നും ഉവൈസി വിമര്‍ശിച്ചു.
എന്തിനാണ് സ്കൂളുകള്‍ അടച്ചിടുന്നത്? സര്‍ക്കാര്‍ സത്യമാണ് പറയുന്നതെങ്കില്‍ എന്തിനാണ് കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ? തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാമെന്നും ഉവൈസി പറഞ്ഞു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ വധിച്ച കേസില്‍ ബല്‍വന്ത് സിങിന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച നടപടിയെയും ഉവൈസി വിമര്‍ശിച്ചു. ഇതാണോ ഭീകരവാദത്തിനെതിരായ ബി.ജെ.പിയുടെ സന്ധിയില്ലാ സമരമെന്നും ഉവൈസി ചോദിച്ചു.