ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പരാജയം ഉറപ്പിച്ച ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെ അഭിനന്ദിച്ചു. 55 ലേറെ സീറ്റുകളില്‍ മുന്നേറ്റം തുടരുന്ന എ.എ.പി ഭരണംപിടിക്കുമെന്ന് ഉറപ്പായതോടെയാണ് കെജ്‍രിവാളിനെ അഭിനന്ദിച്ച് ഗംഭീര്‍ രംഗത്തുവന്നത്. “ഞങ്ങൾ പരമാവധി ശ്രമിച്ചു, ഒരുപക്ഷേ, സംസ്ഥാനത്തെ ജനങ്ങളെ കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വികസനമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗംഭീര്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/02/delhi.jpg?resize=1200%2C600&ssl=1)