India

ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം

തിരുവനന്തപുരം പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷി വിഷയത്തിലുള്ള ഗവേഷണത്തിന് ധനസഹായം ലഭിക്കുന്നതിന് കോളജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പിജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് ഇതേ വിഷയത്തില്‍ പ്രോജെക്റ്റ് ചെയ്യുന്നതിനും സഹായം ലഭിക്കും. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. വിരങ്ങള്‍ക്ക് www.ceds.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 234 5627, 8289827857