India

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനും 26 പൈസയും ഡീസലിന് 7 പൈസയുമാണ് വർധിച്ചത്.

ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 13 തവണയാണ്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 86 പൈസയും, ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 05 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ 50 പൈസ പിന്നിട്ടു.

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോൾ വില നൂറ് കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾ വില വർധിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നേരത്തെ തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു.