കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ മരിച്ചത് നാല് കുഞ്ഞുങ്ങള്‍. ഇവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ക്ക് ശ്വാസതടസമുണ്ടാവുകയും ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതായും ഡി.എം.സി.എച്ച് പ്രിന്‍സിപ്പാള്‍ പറഞ്ഞു. നാല് പേരുടെയും നില ഗുരുതരമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ബിഹാറിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം ആശുപത്രി ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ”ലോകം മുഴുവൻ ഡി.എം.സി.എച്ചിന്റെ ദുരവസ്ഥ കാണുന്നു” എന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ മെഡിക്കല്‍ കോളേജിന്റെ അവസ്ഥ കാണണമെന്നും ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
Related News
ജീവനില്‍ പേടിയുണ്ട്, പൊലീസിനെ വിശ്വാസമില്ലെന്നും നിഖില
പൊലീസിന് മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് നിഖില.യൂണിവേഴ്സിറ്റി കോളജില്‍ പ്രശ്നമുണ്ടായ സമയത്ത് തന്റെ ഒപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ജീവനില്‍ പേടിയുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില മീഡിയവണിനോട് പറഞ്ഞു.
ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍
ജെ.എൻ.യു ആക്രമണം രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീർ. “വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്.” അദ്ദേഹം ട്വീറ്റ് ചെയ്തു. “യൂണിവേഴ്സിറ്റി കാമ്പസിലെ ഇത്തരം അക്രമങ്ങൾ ഈ രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. എന്ത് പ്രത്യയശാസ്ത്രമായിക്കൊള്ളട്ടെ വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്. യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ തുനിഞ്ഞ ഈ ഗുണ്ടകൾക്ക് കർശനമായ ശിക്ഷ നൽകേണ്ടതുണ്ട്. ” – ഗംഭീര്‍ പറഞ്ഞു. ഇന്നലെയാണ് ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെ […]
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ഇന്ന് അന്വേഷണം തുടങ്ങും. ആഭ്യന്തര വിജിലന്‍സിനാണ് അന്വേഷണ ചുമതല. അതേസമയം വിഷയത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കെ.എ.പി നാലാം ബറ്റാലിയന്റെ റാങ്ക് ലിസ്റ്റില്‍ യൂണിവേഴ്സിറ്റി അക്രമക്കേസിലെ പ്രതികള്‍ ഉയര്‍ന്ന റാങ്കുകളിലെത്തിയത് കഴിഞ്ഞ ദിവസം ചേര്‍ന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്തിരുന്നു. നടപടിയെന്നോണം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ അഡ്വൈസ് മെമ്മോ റദ്ദാക്കാനും […]