കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തത്തില്‍ അഞ്ച് മരണം. മരിച്ചവര്‍ തൊഴിലാളികളെന്നാണ് സൂചന. മരണം സംഭവിച്ചെന്ന് പുനെ മേയറും ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. ടെർമിനൽ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്.
മൂന്ന് മണിക്കൂറെടുത്താണ് തീ അണച്ചത്. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ അറിയിച്ചിരുന്നു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഓക്സ്ഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ അല്ല തീപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇത് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് സമീപമാണ്. 100 ഏക്കറിലായി പരടന്നുകിടക്കുന്ന സ്ഥാപം ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കേന്ദ്രമാണ്.