ബി.ജെ.പി, ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള കൂട്ട്കെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വാൾസ്ട്രീറ്റ് ജേർണൽ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയെ ഫേസ്ബുക്ക് സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടറുടെ 2014 ലെ പോസ്റ്റുകളുദ്ധരിച്ചാണ് പത്രത്തിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പി, ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുന്നത്തെ ദിവസമുള്ള ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി അങ്കി ദാസിന്റെ വാക്കൾ ഉദ്ധരിച്ചായിരുന്നു വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. നമ്മൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രചാരണത്തിന് തിരി കൊളുത്തി. പിന്നെ നടന്നത് ചരിത്രം എന്നായിരുന്നു അങ്കി ദാസിന്റെ വാക്കുകൾ. ഫേസ്ബുക്ക് ജീവവക്കാരുടെ ആഭ്യന്തര ചാറ്റിലായിരുന്നു മേധാവിയുടെ പ്രതികരണം. ഫേസ്ബുക്ക് മുന്നോട്ട് വെക്കുന്ന നിഷ്പക്ഷതയെന്ന അവരുടെ നയത്തിന് വിരുദ്ധമായിരുന്നു ഇതെന്ന് ജേണൽ ചൂണ്ടിക്കാട്ടി.
2012ൽ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ‘നമ്മുടെ ഗുജറാത്ത് ക്യാമ്പയിൻ വിജയകരം’ എന്ന് ദാസ് കുറിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഈ വിജയത്തോടെയാണ് മോദി ദേശീയ തലത്തിലേക്ക് പ്രവേശിക്കുന്നതും പ്രധാനമന്ത്രി പദത്തിനായുള്ള പ്രചരണങ്ങൾ തുടങ്ങുന്നതും.
മോദി ഇന്ത്യയുടെ ജോർജ് ബുഷ് ആണെന്ന് അങ്കി ദാസ് പറഞ്ഞതായും അമേരിക്കയിലെ റിപബ്ലിക്കൻ പാർട്ടി പ്രവർത്തകയും, ഫേസ്ബുക്കിലെ സഹപ്രവർത്തകയുമായ കാറ്റി ഹർബാത്തിനെ ഉദ്ധരിച്ച് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. അങ്കി ദാസിന്റെ മോദി സ്തുതിയുടെ പേരിൽ നിലവിൽ തന്നെ രാഷ്ട്രീയ വിവാദം പുകയുകയാണ്.
നേരത്തെ, വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനവും വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. സംഭവത്തിൽ അങ്കി ദാസിനെതിരെ റായ്പൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.