കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്ന് മാര്‍ച്ച് ചെയ്‌തെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ കുത്തിയിപ്പ് സമരം തുടങ്ങി. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു. നൈനിറ്റാള്‍-ഡല്‍ഹി റോഡില്‍ എത്തിയ കര്‍ഷകര്‍ക്കു നേരെയും പഞ്ചാബില്‍ നിന്നെത്തിയ കര്‍ഷകര്‍ക്ക് നേരെയും അംബാലയില്‍ വച്ച് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ തടയുന്ന നടപടി തെറ്റാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ തടയുന്നത് വലിയ തെറ്റാണെന്ന് കേജ്രിവാള് ചൂണ്ടിക്കാട്ടി. “കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളും കര്‍ഷക വിരുദ്ധമാണ്. അവ പിന്‍വലിക്കുന്നതിന് പകരം സമാധാനമായി സമരം നടത്തുന്നതില്‍ നിന്നും കര്‍ഷകരെ തടയുകയാണ്. അവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു. ഇത് വലിയ തെറ്റാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ളത് ഭരണ ഘടന നല്കുന്ന അവകാശമാണ്’. കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
Ambala: Farmers headed to Delhi to stage protest attempt to break through police barricades at Sadopur border, water cannons used by security personnel to disperse crowds.#Punjab pic.twitter.com/90lbcgKEDv
— ANI (@ANI) November 26, 2020