രാജ്യത്ത് കോവിഡ് വാക്സിന് ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്കുന്ന ഉടന്‍ വാക്സീനേഷന് ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന് നല്കുന്നതില് മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന് സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്റിലെ വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർ, പ്രായമയവർ ഗുരുതര രോഗമുള്ളവർ എന്നിവർക്കാണ് കോവിഡ് വാക്സിൻ ആദ്യം നൽകുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്സിൻ ലഭിക്കാൻ ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്. കുറഞ്ഞ വിലയക്ക് വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 24 മണിക്കൂറും വാക്സിൻ നിർമാണം നടന്നുവരികയാണ്. കാത്തിരിപ്പ് നീളില്ല, ശാസ്ത്രജ്ഞർ ആത്മവിശ്വാസത്തിലാണെന്നും മോദി പറഞ്ഞു.കോവിഡ് വാക്സിൻ ആദ്യമായി ലഭിക്കുന്നത് മുൻനിര ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്കായിരിക്കും. വാക്സിന്റെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുന്നുണ്ട്. പൊതുജനാരോഗ്യത്തെ മുൻനിർത്തിയാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ വലിയ തോതിൽ നിർമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇന്ത്യയിലുണ്ട്. വാസ്തവത്തിൽ, ഇന്ത്യയുടെ തയാറെടുപ്പ് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതാണെന്നും മോദി ചൂണ്ടിക്കാട്ടി.