അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദേശീയമാധ്യമമായ എന്‍.ഡി.ടി.വി ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഏകദേശം നാലര കിലോമീറ്ററോളം കയറിയാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നുവെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പങ്കുവെച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 101ഓളം വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
ഉന്നത മന്ത്രാലയങ്ങളെ എന്‍.ഡി.ടി.വി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്. ഈ ഗ്രാമനിര്‍മാണത്തെക്കുറിച്ച് കൃത്യമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസങ്ങളില്‍ വലിയ രീതിയില്‍ സംഘര്‍ഷം നിലനിന്നിരുന്നു.