India

കേന്ദ്ര സർക്കാരും കർഷകരുമായുള്ള പത്താംവട്ട ചർച്ചയും പരാജയം

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള പത്താം ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. പത്താം ചർച്ചയിലും കര്‍ഷകരുമായി സമവായത്തിൽ എത്താതെ വന്നതോടെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകാനാകും സംഘടനകൾ തീരുമാനിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും കേന്ദ്രം കര്‍ഷകരെ അറിയിച്ചു. ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.

കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.