ദേശീയ ജനസംഖ്യ രജിസ്റ്റര്‍(എന്‍പിആര്‍) നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2021ലെ ജനസംഖ്യ കണക്കെടുപ്പ് നടപടികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. എന്‍പിആറിന് 3900 കോടി രൂപയും ജനസംഖ്യാ കണക്കെടുപ്പിന് 8700 കോടി രൂപയും വകയിരുത്തി.
ജനസംഖ്യ രജിസ്റ്റര്‍ കണക്കെടുപ്പില്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ബയോമെട്രിക് വിവരങ്ങളോ തിരിച്ചറിയല്‍ രേഖകളോ നല്കിയാല് മതി. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ നല്‍കാമെന്നും ജാവഡേക്കര്‍ പറഞ്ഞു.
ഭൂഗര്‍ഭജല സംരക്ഷണത്തിനായുള്ള അടല്‍ ജല്‍ പദ്ധതിക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിച്ചു. 6,000കോടി രൂപയുടെ പദ്ധതിയാണിത്. 3000 കോടി സര്‍ക്കാര്‍ വിഹിതമാണ്. ഏഴു സംസ്ഥാനങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മൂന്നു സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.