India National

‘ജാ​ഗ്രത പാലിക്കുക, വരുന്ന 24 മണിക്കൂര്‍ സുപ്രധാനം’

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിരാശരാകേണ്ടെന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെുടുപ്പിനോട് അനുബന്ധിച്ച് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എക്ക് മുൻതൂക്കം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തിയത്.

ഇനി വരുന്ന 24 മണിക്കൂര്‍ സുപ്രധാനമാണ്. പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. കോണ്‍ഗ്രസിന്റെ പോരാട്ടം സത്യത്തിന് വേണ്ടിയാണ്. നമ്മുടെ കഠിനാധ്വാനം ഒരിക്കലും പാഴിപോകില്ലെന്നും രാഹുൽ
ഗാന്ധി ട്വീറ്റ് ചെയ്തു.