സി.പി.എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ ആദ്യദിനം അവസാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ച് വരുമെന്ന ഉറപ്പ് നല്‍കി സി.പി.എം കേരളഘടകം കേന്ദ്രകമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംഘടനാപരമായ തിരിച്ചടിയല്ല സംസ്ഥാനത്തേതെന്നും കേരളം ഘടകം വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ധാരണയുണ്ടാകുമോയെന്ന ആശയക്കുഴപ്പം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ത്രിപുര ചൂണ്ടിക്കാട്ടി. അതേസമയം ബംഗാളില്‍ കനത്ത തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് സഖ്യം ഇല്ലാത്തതെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി.